Top Bar

For news & photos - trikaripurvartha@gmail.com

Ad Right 450*105

HorizMenu

ഇന്നസെന്റ് തൃക്കരിപ്പൂരിൽ അവാർഡ് വിതരണം

[]
കാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതുപ്രവർത്തകരും കലാകാരൻമാരും മുൻഗണന നൽകണം: ഇന്നസെന്റ് എം.പി

[]

തൃക്കരിപ്പൂർ: കാരുണ്യ പ്രവർത്തനങ്ങൾക്ക് പൊതു പ്രവർത്തകരും കലാകാരൻമാരും മുൻഗണന നൽകണമെന്ന് പ്രമുഖ സിനിമാ നടനും പാർലിമെന്റ് അംഗവുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. തൃക്കരിപ്പൂർ വാർത്താ ഡോട്ട് കോമിന്റെ  ജനസേവാ പുരസ്ക്കാരം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി ഗോവിന്ദന്‌ നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സാമൂഹ്യ സാംസ്കാരീക രംഗത്തെ മികവിന്‌ വി .കെ രവീന്ദ്രൻ, സംസ്ഥാന ടെലിവിഷൻ ജൂറി പുരസ്കാരം നേടിയ കാമറാമാൻ അമീറലി ഒളവറെ എന്നിവരെ ഇന്നസെന്റ് ഉപഹാരം നൽകി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവിനെയും ആദരിക്കപ്പെട്ടവരെയും  തൃക്കരിപ്പൂർ പ്രസ്ഫോറം പ്രസിഡന്റ് എ മുകുന്ദൻ പരിചയപ്പെടുത്തി. സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ എം.സി ഖമറുദ്ദീൻ, കാസർകോട് പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് എം.ഒ വർഗീസ്, അവാർഡ് ജേതാവ് ടി.വി ഗോവിന്ദൻ, വി.കെ രവീന്ദ്രൻ, അമീറലി ഒളവറ പ്രസംഗിച്ചു. ശരീഫ് കൂലേരി സ്വാഗതവും പി മഷൂദ് നന്ദിയും പറഞ്ഞു.


ഇന്നസെന്റ് ശനിയാഴ്ച്ച തൃക്കരിപ്പൂരിൽ

[]

തൃക്കരിപ്പൂർ: ഓൺലൈൻ മാധ്യമ രംഗത്ത് അഞ്ചു വർഷം പിന്നിട്ട തൃക്കരിപ്പൂർ വാർത്താ ഡോട്ട് കോമിന്റെ അഞ്ചാം വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ ജനസേവാ അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും പ്രമുഖ സിനിമാ താരം ഇന്നസെന്റ് എം.പി 22ന്‌ ശനിയാഴ്ച്ച രണ്ടു മണിക്ക് തൃക്കരിപ്പൂർ ബസ്റ്റാന്റ് പരിസരത്ത് നിർവഹിക്കും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ സ്നേഹപഥം പദ്ധതിയിലൂടെ സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ഒരുക്കിയ പ്രസിഡന്റ് ടി. വി ഗോവിന്ദനാണ്‌ ജനസേവാ പുരസ്കാരം നൽകുന്നത്. മാധ്യമ സാംസ്കാരീക രംഗത്ത് മികച്ച സംഭാവന നൽകിയ വി.കെ രവീന്ദ്രൻ, സംസ്ഥാന ടെലിവിഷൻ ജൂറി പുരസ്കാരം നേടിയ അമീറലി ഒളവറ എന്നിവരെ ചടങ്ങി;ൽ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ ധ്യക്ഷത വഹിക്കും.

സാന്ത്വനവുമായി ചന്തേര ജനമൈത്രി പോലീസ്

[]
തൃക്കരിപ്പൂർ : വൈകല്യം മൂലം വീടിനകത്ത് തന്നെ ജിവിതം കഴിച്ചുകൂട്ടുന്ന 13 കാരിക്ക് ജനമൈത്രി പോലീസും ടൌണ്‍ സ്പോർട്സ് ക്ളബ് പ്രവർത്തകരും  ചേർന്ന് സഹായമെത്തിച്ചു .  മീലിയാട്ടെ അസ്മാബിയുടെ സാന്ത്വനത്തിനായാണ് ഇവർ മുന്നിട്ടിറങ്ങിയത് . മീലിയാട്ടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കട്ടിലും, കിടക്കയും,തലയിണയും ജനമൈത്രി നോഡൽ ഓഫീസർ കൂടിയായ ഡി വൈ എസ് പി  കെ ദാമോദരൻ വീട്ടുകാർക്ക് കൈമാറി .

      സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ അനിൽ കുമാർ അസമാബിയുദെ വീട്ടിലേക്ക് ഒരു ചാക്ക് അരിയും നൽകി . ചടങ്ങിൽ ചന്തേര പ്രിൻസിപ്പൽ എസ് ഐ   പി വി രാജൻ,സി ആർ ഒ  കെ ഭാസ്ക്കരൻ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ സന്തോഷ്‌,വി കെ പ്രസാദ്‌,കെ ജയചന്ദ്രൻ,വനിതാ ഓഫീസർ വി വി പ്രവീണ, തൃക്കരിപ്പൂർ ടൌണ്‍ ക്ളബ്ബ് ഭാരവാഹികളായ കെ അക്ബർ,സി കെ മൻസൂർ,സി ഫൈസൽ,കെ പി സാദിക്ക്,അക്ദസ് അബൂബക്കർ എന്നിവർ പങ്കെടുത്തു .
 അസ്മാബിയുടെ പഠനകാര്യത്തിൽ ഉൾപ്പെടെ സഹായം നൽകാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ചന്തേര ജനമൈത്രി പോലീസ് .

ലഹരി വിരുദ്ധ കാമ്പയിന്റെ രണ്ടാംഘട്ട പ്രചരണത്തിന്‌ തുടക്കമായി

[]

തൃക്കരിപ്പൂർ: പടന്ന യൂനിവേഴ്സൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ കാമ്പയിന്റെ രണ്ടാം ഘട്ട പ്രചരണ പരിപാടിക്ക് തുടക്കം കുറിച്ചു. രണ്ടാം ഘട്ട പ്രചരണ ഉദ്ഘാടനം ലഹരി വിരുദ്ധ പ്രചരണ ലഘുലേഖ പ്രകാശനം ചെയ്ത് പടന്ന പ്രാഥമീകാരോഗ്യ കേന്ദ്രം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വിക്രം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി.സി ബഷീർ അധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ഗോപിനാഥൻ, ഖാലിദ് ഹാജി വലിയപറമ്പ, പി അഫ്‌സൽ, പി.കെ.സി മുഹമ്മദ്, പി സമീർ, സി.പി ജസീം പ്രസംഗിച്ചു.

More News

TellAFriend

SocialTwist Tell-a-Friend